തളിപ്പറമ്പ്: കരിമ്പം ഗവൺമെന്റ് എൽ.പി. സ്കൂളിൽ വിജയോത്സവും ജനറൽ ബോഡി യോഗവും നടന്നു. ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ എൻ. കുര്യാക്കോസ് യോഗം ഉദ്ഘാടനം ചെയ്തു.


എൽ.എസ്.എസ്. പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും രസതന്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ കെ.വി. മുഹമ്മദ് നിയാസ് മാസ്റ്ററെയും യോഗത്തിൽ അനുമോദിച്ചു.
യോഗത്തിൽ കെ.വി.ടി. മുസമ്മിൽ അധ്യക്ഷത വഹിച്ചു. എം.വി. സിനുജ, ഷീജ ജോസ്, ടി.വി. ദ്രൗപതി സംസാരിച്ചു. പ്രധാനധ്യാപിക കെ.റീനാ ഭായി സ്വാഗതവും കെ.വി. മെസ്മർ നന്ദിയും പറഞ്ഞു. എൽ.എസ്.എസ്. നേടിയ മുഹമ്മദ് എൻ, അബാൻ മുഹമ്മദ്, ഇയാൻ സലിം ഷെരീസ്, ഫാത്തിമത്ത് സഹറ ബത്തൂൽ, ഫാത്തിമ കെ പി എന്നിവരെയും രസതന്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ കെ വി മുഹമ്മദ് നിയാസ് മാസ്റ്ററെയും അനുമോദിച്ചു. പിടിഎ ഭാരവാഹികൾ- എം.വി. സിനൂജ (പ്രസി) ടി.കെ. ബൽക്കീസ് (മദർ പി.ടി.എ പ്രസി)
Rearrange
Victory celebrations and general body meeting held at Karimbam Government L.P. School